ആഷിക്
Posted On
date_range Updated On
date_range ജ്വല്ലറിയിൽനിന്ന് ആഭരണം കവർന്നയാൾ പിടിയിൽ
തിരൂരങ്ങാടി: എ.ആർ നഗർ കുന്നുംപുറത്തെ ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചയാൾ പിടിയിൽ. തിരൂർ പറവണ്ണ സ്വദേശി യാരുക്കാന്റെ പുരയ്ക്കൽ ആഷിഖിനെയാണ് (42) തിരൂരങ്ങാടി എസ്.ഐ എൻ. മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജനയെത്തി ആഭരണം മോഷ്ടിക്കുകയായിരുന്നു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സമാന രീതിയിൽ ജില്ലയിലെ മറ്റിടങ്ങളിലും കോഴിക്കോട് ജില്ലയിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.