ശ്യാംകുമാർ
ആലുവ: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ(സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി നാട് കടത്തി.
കാലടി, കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി കാരക്കോത്ത് വീട്ടിൽ ശ്യാംകുമാറിനെയാണ് (33) ഒരു വർഷത്തേക്ക് നാടു കടത്തിയത്.
ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2020, 2021 വർഷങ്ങളിൽ കുറുപ്പംപടി, കാലടി പൊലീസ് സ്റ്റേഷൻ പരധിയിൽ രണ്ട് വധശ്രമ കേസിൽ പ്രതിയായിരുന്ന ഇയാൾ കഴിഞ്ഞ ഒക്ടോബറിൽ കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് അടിപിടി കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തി നാട് കടത്തിയത്.
ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 45 പേരെ നാട് കടത്തി. 68 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.