നിരന്തര കുറ്റകൃത്യം; കാപ്പ ചുമത്തി രണ്ടുപേരെ നാടുകടത്തി

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ടു പേരെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് കുന്നുകാലായിൽ വീട്ടിൽ പാണ്ടൻ പ്രദീപ് എന്ന പ്രദീപ് (29), കോട്ടയം അയ്‌മനം കല്ലുങ്കൽ വീട്ടിൽ ഒറാൻ എന്ന രാജീവ് ബൈജു (25)എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്ന് കാപ്പ പ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരേയും ആറു മാസത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്.

പ്രദീപിന് ഗാന്ധിനഗർ, അയർക്കുന്നം, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളും രാജീവ് ബൈജുവിന് ഗാന്ധിനഗർ, ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം വെസ്റ്റ്, പാലാ എന്നീ സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.




Tags:    
News Summary - persistent crime; Kappa was imposed and two were deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.