യു.പിയിൽ പാരാ അത്‌ലറ്റ് വെടിയേറ്റ് മരിച്ചു; സുഹൃത്തായ സഹതാരം പിടിയിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പാരാ അത്‌ലറ്റ് വെടി‍യേറ്റു മരിച്ചു. പാരാ ഏഷ‍്യന്‍ ഗെയിംസിലേക്ക് യോഗ്യത നേടിയ ചിരാഗ് ത്യാഗിയാണ് (25) സുഹൃത്തും സഹതാരവുമായി യാഷ് ഖാതിക്കിന്‍റെ വെടിയേറ്റുമരിച്ചത്. ചിരാഗിന്‍റെ പരാതിയെതുടർന്ന് യാഷിനെ മത്സരത്തിൽ അയോഗ്യനാക്കിയിരുന്നു. ഇതിന്‍റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചിരാഗിനെ ബന്ധപ്പടാന്‍ കഴിയാത്തതിനാൽ ആശങ്കയിലായ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച ഉച്ചയോടെ സായ് കുഞ്ച് പ്രദേശത്ത് നിന്ന് മൃതദേഹം ലഭിച്ചത്.

ഇരുവരും ഏകദേശം പത്ത് വർഷത്തോളമായി അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അഞ്ച് വർഷമായി പരിശീലനങ്ങളിൽ പരസ്പരം പിന്തുണ നൽകുകയും ചെയ്തിരുന്നു. യാഷിനെ അമിതമായി വിശ്വസിച്ചിരുന്ന ചിരാഗ് തന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലും നൽകിയിരുന്നും കണ്ടെത്തി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.

Tags:    
News Summary - Para-athlete shot dead in UP; friend and teammate arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.