കെ.​എ. ജി​യാ​സ്

ടാർ മിക്സിങ് യൂനിറ്റിന് വ്യാജ ലൈസൻസ് നൽകിയ പഞ്ചായത്ത് ക്ലർക് അറസ്റ്റിൽ

കൽപറ്റ: മേപ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് 19ൽ പ്രവർത്തിക്കുന്ന ടാർ മിക്സിങ് യൂനിറ്റിന് പ്രവർത്തനാനുമതി നൽകുന്ന വ്യാജ ലൈസൻസ് നിർമിച്ച് നൽകിയ ക്ലർക്ക് അറസ്റ്റിൽ.

പഞ്ചായത്ത് ലൈസൻസ് വിഭാഗത്തിലെ സീനിയർ ക്ലർക്ക് കൊടുവള്ളി വാവാട് മെട്ടമ്മൽ വീട്ടിലെ കെ.എ. ജിയാസി(42)നെയാണ് മേപ്പാടി എസ്.ഐ സിറാജും സംഘവും അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ടാർ മിക്സിങ് യൂനിറ്റിന്‍റെ ലൈസൻസ് കാലാവധി മൂന്ന് മാസമാണ്. ഇതിന് 12500 രൂപയാണ് ഫീസായി പഞ്ചായത്തിന് നൽകേണ്ടത്.

പഞ്ചായത്ത് അറിയാതെ ലൈസൻസ് നൽകി ഈ തുക ജിയാസ് കൈക്കൂലിയായി സ്വീകരിക്കുകയായിരുന്നു. സെക്രട്ടറിയുടെ ഒപ്പ് ജിയാസ് സ്വയം ഇടുകയായിരുന്നു. പ്രതിയുടെ ഭാര്യാവീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എസ്.സി.പി.ഒ നജീബ്, സി.പി.ഒമാരായ പ്രശാന്ത്, ശ്രീജിത്ത്, സാഹിർ അഹമ്മദ്, ഫൈറൂസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Panchayat clerk arrested for issuing fake license to tar mixing unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.