ക​വ​ർ​ച്ചസം​ഘം വി​ഗ്ര​ഹം ഉ​പേ​ക്ഷി​ച്ച സ്ഥ​ലം പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ

മഞ്ചേശ്വരം: ക്ഷേത്രത്തില്‍നിന്ന് പഞ്ചലോഹ വിഗ്രഹം കവർന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിന്റെ വാതിലുകളുടെ പൂട്ട് തകര്‍ത്താണ് അയ്യപ്പ സ്വാമി പഞ്ചലോഹ വിഗ്രഹം കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചയാണ് കവര്‍ച്ച നടന്നതെന്നാണ് സംശയം.

ക്ഷേത്രത്തിന്റെ മുന്‍വശത്തെ വാതില്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് അകത്തെ വാതിലിന്റെ പൂട്ടും തകര്‍ത്തു. വിഗ്രഹം സൂക്ഷിച്ചിരുന്ന ശ്രീകോവിലിലെ ഇരുമ്പ് ഗേറ്റിന്റെ പൂട്ടും തകര്‍ത്താണ് പഞ്ചലോഹ വിഗ്രഹവും സമീപത്തുണ്ടായിരുന്ന നേര്‍ച്ച പെട്ടിയും കവര്‍ന്നത്.

ക്ഷേത്രത്തിൽനിന്ന് വിഗ്രഹം മോഷ്ടിച്ച വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും എത്തി മണിക്കൂറുകൾക്കകമാണ് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉപേക്ഷിച്ചത് എന്തിനെന്ന് വ്യക്തമായില്ല.

വിഗ്രഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ വീട്ടുകാര്‍ പുലര്‍ച്ച നാലോടെ ഒരു കാര്‍ കടന്നു പോകുന്നത് കണ്ടതായി പറയുന്നു. പൊലീസ് സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ കടന്നുപോകുന്ന ദൃശ്യം കണ്ടെത്തി.

കാസര്‍കോട് ഡിവൈ.എസ്.പി വി.വി. മനോജ്, മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാര്‍, കുമ്പള എസ്.ഐ വി.കെ. അനീഷ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.

Tags:    
News Summary - Panchaloha idol in the temple was looted and left in the bushes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.