`പ്രണയ ജ്യോതിഷം': യുവതിക്ക് നഷ്ടമായത് 47ലക്ഷം, ജ്യോതിഷി അറസ്റ്റിൽ

ഹൈദരാബാദ്: പ്രണയത്തിനി​ടയിലെ ​പ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തിയ യുവതിക്ക് നഷ്ടമായത് 47 .11 ലക്ഷം. ഓൺലൈൻ വഴി `പ്രണയ ജ്യോതിഷ'മെന്ന വ്യാജേനയാണ് യുവതിയെ കബളിപ്പിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് സ്വദേശിയായ ലളിത് എന്ന ജ്യോതിഷിയെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തതു.

ഇൻസ്റ്റാഗ്രാം വഴിയാണ് യുവതി പ്രതിയെ പരിചയപ്പെട്ടത്. `ആസ്‌ട്രോ ഗോപാൽ' എന്ന പേരിലായിരുന്നു പ്രതി ഇൻസ്റ്റഗ്രാം പേജുണ്ടാക്കിയിരുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇയാളുടെ ഫോൺ നമ്പറും നൽകിയിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചു നൽകുമെന്നായിരുന്നു ഇൻസ്റ്റഗ്രാം പ്രൊഫൈലിലുണ്ടായിരുന്നത്. തുടർന്നാണ് യുവതി ഇയാളെ ഫോണിൽ ബന്ധപ്പെടുന്നത്.

ജ്യോതിഷത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു തരാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഇതിനായി തുടക്കത്തിൽ തന്നെ 32,000 രൂപ ഈടാക്കി. കൂടാതെ ജ്യോതിഷത്തിലൂടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാർത്ഥന നടത്താനെന്ന വ്യാജേന ഇയാൾ 47.11 ലക്ഷം രൂപവരെ തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൊഹാലി സ്വദേശിയായ ലളിതിനെ അറസ്റ്റ് ചെയ്യുന്നത്.

രണ്ട് വിലകൂടിയ മൊബൈൽ ഫോണുകൾ, രണ്ട് ഡെബിറ്റ് കാർഡുകൾ, ഒരു ചെക്ക്ബുക്ക് എന്നിവയും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രണയ ജോത്സ്യനാണെന്ന് അവകാശപ്പെട്ട് വിവിധ ഓൺലൈൻ മാധ്യമങ്ങളിലും മറ്റും ഇയാൾ പരസ്യങ്ങൾ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ഇയാള്‍ മുന്‍പും നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 

Tags:    
News Summary - Online astrologer arrested for cheating woman of Rs 47.11 lakh in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.