എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ

കൊട്ടാരക്കര: എഴുകോൺ ആറുമുറിക്കടയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഒരാൾ പിടിയിലായി. കുണ്ടറ പെരിനാട് പാലക്കടവ് മിഥുൻ ഭവനത്തിൽ മിലൻ എം. ജോർജ് (19) ആണ് പിടിയിലായത്. ഇയാൾ കുറേദിവസങ്ങളായി എക്‌സൈസ് ഷാഡോ ടീമി‍െൻറ നിരീക്ഷണത്തിലായിരുന്നു.

ആറുമുറിക്കട കേന്ദ്രീകരിച്ച് സംശയാസ്പദമായി യുവാക്കൾ തമ്പടിക്കുന്നു എന്ന വിവരത്തെ തുടർന്ന് ഈ പ്രദേശത്ത് എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 3.535 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ചോദ്യംചെയ്യലിൽ ഉത്തർപ്രദേശിൽ നിന്നാണ് ഇയാൾ എം.ഡി.എം.എ കൊണ്ടുവന്നതെന്ന് മൊഴി നൽകിയതായി എക്സൈസ് വ്യക്തമാക്കി.

ഇയാളുടെ മൊബൈൽ ഫോണും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എൻ.ഡി.പി.എസ് നിയമ പ്രകാരം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾ ചെയ്തിട്ടുള്ളത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം തുടങ്ങിയതായി കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സഹദുല്ല അറിയിച്ചു.

എഴുകോൺ എക്‌സൈസ് ഇൻസ്‌പെക്ടർ ജി. പോൾസ‍െൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ വഹാബ്, പ്രിവന്‍റീവ് ഓഫിസർമാരായ എൻ. ബിജു, എൻ. സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എവേഴ്സൻ ലാസർ, ശ്രീജിത്ത്, ശരത്, സിദ്ധു, വനിത സിവിൽ എക്‌സൈസ് ഓഫിസർ സൂര്യ, എക്‌സൈസ് ഡ്രൈവർ നിതിൻ എന്നിവർ പങ്കെടുത്തു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - One arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.