ബിബിൻ ബേബി

18.053 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ; ഇയാളുടെ കൈയിൽ മയക്കുമരുന്ന് വാങ്ങിയവരുടെയും, പണം നൽകുവാൻ ഉള്ളവരുടെയും പേരുകൾ...

ആലപ്പുഴ എക്‌സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻറലിജൻസും, കുട്ടനാട് റേഞ്ച് പാർട്ടിയുമായി നീലംപേരൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക രാസ ലഹരിയായ 18.053 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നീലംപേരൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പുഞ്ചയിൽ വീട്ടിൽ ബിബിൻ ബേബി (26)യെ അറസ്റ്റ് ചെയ്തു. ഇയാൾ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ബാംഗ്ലൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എം.ഡി.എം.എ വാങ്ങിയതിനു ശേഷം കുട്ടനാട്ടിൽ എത്തിച്ച് വലിയ നിരക്കിൽ വിറ്റഴിക്കുകയായിരുന്നു എക്‌സൈസ് അധികൃതർ അറിയിച്ചു. ബിബി​െൻറ കൈയ്യിൽ നിന്നും 3000 രൂപയും എക്‌സൈസ് കണ്ടെടുത്തു.

ചെറിയ പുസ്തകത്തിൽ മയക്കുമരുന്ന് വാങ്ങിയവരുടെയും, പണം നൽകുവാൻ ഉള്ളവരുടെയും വിവരം എഴുതി സൂക്ഷിച്ചായിരുന്നു ഇയാൾ മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.

കാവാലം, നീലംപേരൂർ, ഈര ഭാഗങ്ങളിൽ മയക്കുമരുന്നി​െൻറ ഉപയോഗവും വിതരണവും വ്യാപകമാകുന്നു എന്ന രഹസ്യവിവരത്തിൽ കേസ്സിൽ പ്രതിയായ ബിബിൻ ഒരാഴ്ചയായിട്ട് എക്‌സൈസ് ഇൻറലിജൻസ് വിഭാഗത്തിന്റെ നീരിക്ഷണത്തിൽ ആയിരുന്നു. കുട്ടനാട് മേഖലയിൽ നിന്നും എക്‌സൈസ് കണ്ടെടുത്തുന്ന വലിയ രാസ ലഹരി കേസ്സാണിത്.

കുട്ടനാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.മഹേഷ് കുമാറി​​െൻറ നേതൃത്വത്തിൽ ഇന്നലെ രാത്രി 11.30 മണിയോടെ നടത്തിയ പരിശോധനയിൽ എക്‌സൈസ് ഇൻറലിജൻസ് ഇൻസ്‌പെക്ടർ ഫെമിൻ ജി, പ്രിവന്റീവ് ഓഫീസർമാരായ എം.ആർ. സുരേഷ്, റോയി ജേക്കബ്ബ്, അലക്‌സാണ്ടർ ഏ, ഫാറൂക്ക് അഹമ്മദ്, സിവിൽ എക്‌സൈസ് ഓഫീസർ മാരായ വിജയകുമാർ, രതീഷ് ആർ, ജോസഫ് തോമസ്സ്, സനൽ സിബിരാജ് എന്നിവർ പങ്കെടുത്തു.

എം.ഡി.എം.എ സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തുവാണ്. 'മോളി', 'എക്സ്', 'എക്സ്റ്റസി', എം.ഡി.എം.എ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു. ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കുമെന്ന് ആരോഗ്യമേഖലയിലുള്ളവർ പറയുന്നു.

Tags:    
News Summary - One arrested with 18.053 grams of MDMA in Neelamperur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.