Posted On
date_range Updated On
date_range വനം വകുപ്പില്‍ താൽക്കാലിക ജോലി വാഗ്ദാനം നൽകി പണം തട്ടിയെന്ന്
കുളത്തൂപ്പുഴ: വനം വകുപ്പില്‍ താൽക്കാലിക ജോലി തരപ്പെടുത്തി നല്‍കാമെന്നേറ്റ് എന്‍.സി.പി നേതാവ് പണം വാങ്ങി കബളിപ്പിച്ചതായി പൊലീസില്‍ പരാതി.
കുളത്തൂപ്പുഴ ചെമ്പനഴികം കിഴക്കേക്കര വീട്ടില്‍ ബിജുവാണ് എന്‍.സി.പി പ്രാദേശിക നേതാവിനെതിരെ പരാതി നല്‍കിയത്. കിഴക്കന്‍ മേഖലയില്‍ കാട്ടുതീ അനുബന്ധ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വനം വകുപ്പ് പ്രാദേശികമായി താൽക്കാലിക വാച്ചര്‍മാരെ നിയോഗിക്കാറുണ്ട്.
ഇത്തരത്തില്‍ ജോലി വാങ്ങിനല്‍കാമെന്ന് ഉറപ്പു നല്കി തുക കൈപ്പറ്റി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി ബിജു രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.