പൊലീസ് വേഷം ധരിച്ച് കബളിപ്പിച്ച നഴ്സിങ് വിദ്യാർഥി പിടിയിൽ

മംഗളൂരു: പൊലീസ് സബ് ഇൻസ്പെക്ടറുടെ വേഷവും ലോഗോയും ഉപയോഗിച്ച് പൊലീസ് ഓഫിസർ ചമഞ്ഞ മലയാളി നഴ്സിങ് വിദ്യാർഥിയെ മംഗളൂരു ഉർവ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ സ്ഥാപനത്തിൽ പഠിക്കുന്ന ഇടുക്കി സ്വദേശി ബെനഡിക്ട് സാബുവാണ്( 25 ) അറസ്റ്റിലായത്.

380 മൈക്രോൺ പ്ലാസ്റ്റിക്കിൽ തയ്യാറാക്കിയ ഏതാനും വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തു. അന്വേഷണ ഏജൻസിയായ 'റോ'യുടെ ഓഫിസർ, കേരള പൊലീസ് സബ് ഇൻസ്പെക്ടർ, കൃഷി-കർഷക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ എന്നിങ്ങനെയാണ് വ്യാജ ഐഡികൾ.

എസ്.ഐയുടെ യൂണിഫോം,ലോഗോ,ഷൂ, മെഡൽ, ബെൽറ്റ്, തൊപ്പി, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെടുത്തു. അറസ്റ്റിലായ വിദ്യാർഥി എന്തെങ്കിലും തട്ടിപ്പ് നടത്തിയതായി പൊലീസിന് പരാതി ലഭിച്ചിട്ടില്ല.

പൊലീസ് ഓഫിസർ ചമഞ്ഞ് എൻജിനീയറിങ് വിദ്യാർഥിനിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ തെരുവ് നാടക കലാകാരനെ മംഗളൂരു വനിത പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - Nursing student dressed as police arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.