ട്രെയിനിലെ നഗ്നതാപ്രദർശനം; പ്രതിയെന്ന് സംശയിക്കുന്നയാളി​െൻറ ഫോട്ടോ പുറത്തുവിട്ടു

കോഴിക്കോട്-കണ്ണൂർ പാസഞ്ചറിലെ (06481) ലേഡീസ് കോച്ചിൽ കയറി നഗ്നതാപ്രദർശനം നടത്തിയതെന്ന് സംശയിക്കുന്ന യുവാവിന്റെ ഫോട്ടോ റെയിൽവേ പൊലീസ് പുറത്തുവിട്ടു. യുവാവ് വണ്ടിയിൽനിന്നിറങ്ങുമ്പോൾ യുവതിയെടുത്ത ഫോട്ടോയാണ് റെയിൽവേ പൊലീസ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചാൽ കണ്ണൂർ റെയിൽവേ പൊലീസിൽ അറിയിക്കാനാണ് നിർദേശം. കണ്ണൂർ എടക്കാട് സ്റ്റേഷനിലാണ് യുവാവ് ഇറങ്ങിയത്.

തിങ്കളാഴ്ച വൈകിട്ട് 4.15-നായിരുന്നു സംഭവം. വടകരയിൽനിന്ന് ലേഡീസ് കോച്ചിൽ കയറിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. വടകരയിൽനിന്ന് കയറുമ്പോൾ കുറച്ച് സ്ത്രീകൾ കോച്ചിൽ ഉണ്ടായിരുന്നു. ഉറങ്ങിയ യുവതി തലശ്ശേരി വിട്ടപ്പോൾ ഉണർന്നു. പാന്റ്‌സും ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ കോച്ചിലുണ്ടായിരുന്നു. ലേഡീസ് കോച്ചാണ് ഇതെന്ന് പറഞ്ഞെങ്കിലും അയാൾ മാറിയില്ല.

പിന്നീട് നഗ്നതാപ്രദർശനം നടത്തി. ബഹളം വച്ചപ്പോൾ എടക്കാട് സ്റ്റേഷനിൽ ഇറങ്ങിയോടി. യുവതി കണ്ണൂർ റെയിൽവേ പൊലീസിൽ പരാതി നൽകി. ഫോൺ: 9497981123, 04972 705018.

Tags:    
News Summary - Nudity on the train; The suspect's photo has been released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.