പ്രതീകാത്മക ചിത്രം

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കോട്ടയം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ കോട്ടൂർ പിണ്ണാക്കനാട് അമ്പാട്ട് വീട്ടിൽ ഫ്രാൻസിസ് (39) പിടിയിൽ. ഇയാൾ ഡിസംബർ 22ന് ബേക്കർ വിദ്യാപീഠം സ്കൂൾ ബസിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ച ശേഷം ഒളിവിൽ പോയിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചിങ്ങവനത്തുനിന്നാണ് പിടികൂടിയത്.

ഇയാൾക്ക് ജില്ലയിലെ തിടനാട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാ സ്റ്റേഷനുകളിലായി 16ഓളം മോഷണക്കേസുണ്ട്. പത്തനംതിട്ടയിലെ മരണവീട്ടിൽനിന്ന് പണം അപഹരിച്ച കേസിൽ നാലുമാസമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.

വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐ ശ്രീജിത്, എ.എസ്.ഐ അനീഷ് വിജയൻ, സി.പി.ഒമാരായ ദിലീപ് വർമ, വിജയ് ശങ്കർ, ഷെജിമോൻ, ഷൈൻ തമ്പി, അരുൺകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Notorious thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.