Posted On
date_range Updated On
date_range വീട്ടുടമയെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ
ഏറ്റുമാനൂർ: വീട്ടുടമയെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. തെള്ളകം വലിയവീട്ടിൽ ബുധലാൽ വി. ജോസിനെയാണ് (23) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം അയ്മനം ഒളശ്ശ സ്വദേശിയായ ജോസഫ് മാത്യു എന്നയാളെ വീട്ടിൽ നിന്നും വിളിച്ചിറക്കി കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതിനുശേഷം ഒളിവിൽ പോവുകയായിരുന്നു. തുടർഅന്വേഷണത്തിൽ ബംഗളൂരു സായ് നഗറിലെ വാടകവീട്ടിൽ നിന്നുമാണ് പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ് ഇയാൾ വീടിെൻറ മുകളിലുള്ള ജല ടാങ്കിൽ കയറി ഒളിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.