അറസ്റ്റിലായ വിജയൻ
Posted On
date_range Updated On
date_range ഭൂമി വിറ്റതിന് പണം നൽകിയില്ല: പൊതുനിരത്തിൽ സ്ത്രീയെ ക്രൂരമായി മർദിച്ചയാൾ അറസ്റ്റിൽ
പൊന്നാനി: പൊതുനിരത്തിൽ സ്ത്രീയെ ക്രൂരമായി മർദിച്ചയാളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ശുകപുരം നടുവട്ടം സ്വദേശി വിജയൻ എന്ന ബാലനെയാണ് (48) അറസ്റ്റ് ചെയ്തത്. തട്ടാൻപടി രജിസ്ട്രാർ ഓഫിസിൽ സ്ത്രീയെ മർദിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അറസ്റ്റിലായ ബാലന്‍റെ പേരിലുള്ള ഭൂമി സ്ത്രീയുടെ പേരിൽ എഴുതിക്കൊടുത്തിരുന്നു. ഇതിന്‍റെ പണം ബാലന് കിട്ടിയിട്ടില്ല. മറ്റൊരു ഭൂമി രജിസ്ട്രേഷൻ നടക്കാനുണ്ടെന്നും അതുനടക്കുമ്പോൾ പണം നൽകാമെന്നും സ്ത്രീ വാക്ക് നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം രജിസ്ട്രാർ ഓഫിസിൽ എത്തിയ സ്ത്രീക്ക് ഭൂമി രജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞില്ല. ഇതോടെ നൽകാമെന്നേറ്റ പണവും നൽകാനായില്ല. ഇതിനെച്ചൊല്ലിയുള്ള വഴക്കാണ് മർദനത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.