മുകേഷ് അംബാനിയുടെ മകന്‍റെ സെക്രട്ടറിയെന്ന്​ പറഞ്ഞ്​ ഡോക്​ടറുടെ അരക്കോടി തട്ടിയ യുവാക്കൾക്ക്​ ജാമ്യമില്ല

കൊച്ചി: റിലയൻസ് കമ്പനി ഉടമ മുകേഷ് അംബാനിയുടെ മകൻ ആകാശ്​ അംബാനിയുടെ പ്രൈവറ്റ്​ സെക്രട്ടറി എന്ന പേരിൽ ആൾമാറാട്ടം നടത്തി 52 ലക്ഷം രൂപയുടെ തട്ടിപ്പ്​ നടത്തിയ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആകാശ് അംബാനിയുടെ പ്രൈവറ്റ് സെക്രട്ടറി 'മുഹമ്മദ് ആദിൽ സൈനുൾഭായി' എന്ന പേരിൽ ഡോക്​ടറെ കബളിപ്പിച്ച്​ പണം തട്ടിയ കേസിൽ തലശ്ശേരി സ്വദേശി വി. റുബായിസ്​ (31), കൂട്ടുപ്രതികളായ ഈരാറ്റുപേട്ട സ്വദേശി സനൂബ് അലിയാർ (30), ഫാസിൽ (29), ഏലിയാസ് (30), കെ.ടി. അസീൽ (28) എന്നിവരുടെ ജാമ്യാപേക്ഷയാണ്​ എറണാകുളം അഡീഷനൽ സെഷൻസ്​ കോടതി തള്ളിയത്​.

റിലയൻസി​െൻറ അനുബന്ധ കമ്പനിക്കുവേണ്ടി ഡാറ്റ ശേഖരിക്കാനുള്ള സോഫ്റ്റ്‌വെയർ വിൽപനയുടെ ഇടനിലക്കാരനാകാൻ താൽപര്യമുണ്ടോയെന്ന്​ ചോദിച്ചാണ്​ പ്രതി റുബായിസ് എളംകുളം സ്വദേശിയായ ഇ.എൻ.ടി ഡോക്​ടറെ പരിചയപ്പെട്ടത്. 750 കോടി രൂപയുടെ ഇടപാടി‍ൽ 10 ശതമാനം കമീഷൻ​ ഡോക്​ടർക്ക്​ വാഗ്​ദാനം ചെയ്​തു​.

ഇടപാടി​െൻറ ഭാഗമായി ഒരു കോടി രൂപ ഡോക്​ടറുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി വിശ്വസിപ്പിക്കാനുള്ള വ്യാജരേഖയും പ്രതികൾ ചമച്ചിരുന്നു. ഇതിനിടയിലാണ്​ ഡാറ്റ ഇടപാടുമായി ബന്ധപ്പെട്ട ആവശ്യത്തിനെന്ന്​ പറഞ്ഞ്​ കബളിപ്പിച്ച്​ 52 ലക്ഷം രൂപ ഒന്നാം പ്രതി റുബായിസ് ഡോക്​ടറിൽനിന്ന്​ വാങ്ങിയത്. ത​െൻറ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിട്ടില്ലെന്ന്​ മനസ്സിലായപ്പോഴാണ്​ ഡോക്​ടർ തട്ടിപ്പ്​ തിരിച്ചറിഞ്ഞ്​ പൊലീസിൽ പരാതി നൽകിയത്​.

പ്രതികൾക്ക്​ ജാമ്യം ലഭിച്ചാൽ തെളിവ്​ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും പ്രതികളുടെ വിലാസങ്ങൾ വ്യാജമാണെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടർ ടി.പി. രമേഷി​െൻറ വാദം അംഗീകരിച്ചാണ്​ അഡീ. സെഷൻസ് ജഡ്​ജി ഷിബു തോമസ് ജാമ്യാപേക്ഷ തള്ളിയത്.

Tags:    
News Summary - No bail for youth who cheated a doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.