നിക്കി യാദവ് കൊലപാതകം: സാഹിൽ യാദവിന്റെ പിതാവ് മറ്റൊരു കൊലപാതകക്കേസിൽ അറസ്റ്റിലായിരുന്നുവെന്ന് പൊലീസ്

ന്യൂഡൽഹി: പങ്കാളിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച സാഹിൽ ഗെഹ്ലോട്ടിന്റെ പിതാവ് മുമ്പ് ഒരു കൊലപാതകക്കേസിൽ അറസ്റ്റിലായിരുന്നുവെന്ന് പൊലീസ്. നിക്കി യാദവിന്റെ മൃതദേഹം തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റാറന്റിലെ ഫ്രിഡ്ജിലാണ് സാഹിൽ ഗെഹ്ലോട്ട് സൂക്ഷിച്ചിരുന്നത്.

കൊലപാതകത്തിൽ പൊലീസ് സാഹിലി​നെയും പിതാവ് വിരേന്ദറിനെയും ബന്ധുക്കളെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വെള്ളിയാഴ്ച മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കുകയും ചെയ്തു.

മൂന്നു വർഷം മുമ്പാണ് ഒരു അമ്പലത്തിൽ വെച്ച് സാഹിലും നിക്കിയും വിവാഹിതരായത്. വിവാഹത്തിൽ പ​ങ്കെടുക്കാൻ നിക്കി തന്റെ കുടുംബത്തെ ക്ഷണിച്ചിരുന്നുവെങ്കിലും ആരും പ​​ങ്കെടുത്തില്ല. നിക്കി വ്യത്യസ്ത ജാതിയിലുള്ള സാഹിലിനെ വിവാഹം കഴിക്കുന്നതിൽ കുടുംബത്തിന് എതിർപ്പായിരുന്നു.

കൊലപാതകത്തിൽ സാഹിലിന്റെ പിതാവിനും കസിൻസിനും രണ്ട് സുഹുത്തുക്കൾക്കും പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സാഹിലിന്റെ മൊഴിയിൽ വൈരുദ്ധ്യം കണ്ടതിനെ തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിനു ശേഷം ഇവരെ മൃതദേഹം സൂക്ഷിച്ച റസ്റ്റാറന്റിൽ കൊണ്ടുവന്ന് പരിശോധന നടത്തിയിരുന്നു. നിക്കി വിവാഹിതയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന പിതാവിന്റെയും കുടുംബത്തിന്റെയും വാദം പൊളിഞ്ഞിരിക്കുകയാണ്.

Tags:    
News Summary - Nikki Yadav's partner's father was arrested earlier in another murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.