നവജാത ശിശുവിനെ ലക്ഷം രൂപക്ക് വിറ്റു; അമ്മയടക്കം മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

ചെന്നൈ: നവജാതശിശുവിനെ ലക്ഷം രൂപക്ക് സുഹൃത്തിന് വിറ്റ കേസിൽ പെരിയനായ്ക്കൻപാളയം പൊലീസ് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ എ. നന്ദിനി (22), കസ്തൂരിപാളയം സത്യനഗറിൽ വി. ദേവിക (42), കൗണ്ടംപാളയം എം. അനിത (40) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

പെരിയനായ്ക്കൻപാളയത്തിനടുത്ത തുണി കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതികളായ മൂന്ന് സ്ത്രീകളും അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. നന്ദിനിക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ആഗസ്റ്റ് 14ന് പെൺകുഞ്ഞിനുകൂടി ജന്മം നൽകി. കുട്ടികളില്ലാത്ത അനിത പെൺകുഞ്ഞിനെ തനിക്ക് കൈമാറാൻ ദേവിക വഴി നന്ദിനിയോട് ആവശ്യപ്പെട്ടു.

ഒരു ലക്ഷം രൂപക്ക് പെൺകുഞ്ഞിനെ വിൽക്കാൻ നന്ദിനി സമ്മതിച്ചു. ദേവികയുടെ സഹായത്തോടെ ആഗസ്റ്റ് 19ന് പെൺകുഞ്ഞിനെ അനിതക്ക് വിറ്റു. ചൈൽഡ് ലൈൻ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരിയനായ്ക്കൻപാളയം പൊലീസാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Newborn baby was sold for Rs. 1 Lakh; Three women were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.