Posted On
date_range Updated On
date_range സ്‌കൂട്ടറിൽ കറങ്ങി മാല മോഷണം: യുവാവ് പിടിയിൽ
ചങ്ങനാശ്ശേരി: സ്കൂട്ടറിൽ കറങ്ങി മാല മോഷണം നടത്തുന്ന യുവാവിനെ പിടികൂടി. വാഴപ്പള്ളി പുത്തേട്ടുകളത്തിൽ വീട്ടിൽ പ്രിയനെയാണ് (28) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി കുരിശുംമൂട് ഭാഗത്ത് ഇടവഴിയിലൂടെ ജോലികഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടന്നുപോയ വയോധികയുടെ മാലയാണ് ഇയാൾ പൊട്ടിച്ചെടുത്തത്.
മോഷണശേഷം കടന്നുകളഞ്ഞ പ്രതിയെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകള്‍ക്കകം പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് ഷാം, തോമസ് സ്റ്റാന്‍ലി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ശാസ്ത്രീയ അന്വേഷണം നടത്തി പ്രതിയെ ഉടന്‍ പിടികൂടിയ അന്വേഷണസംഘത്തിന് പാരിതോഷികമായി ഗുഡ് സര്‍വിസ് എന്‍ട്രി അനുവദിച്ചതായും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.