ബസ് യാത്രക്കിടെ മാല മോഷണം; തമിഴ് യുവതി പിടിയിൽ

പന്തളം: കെ.എസ്.ആർ.ടി.സി ബസിൽനിന്ന് വയോധികയുടെ മാല മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനി കൗസല്യയെയാണ് (23) പന്തളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽവെച്ച് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്.

അടൂരിൽനിന്ന് ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്ന പെരിങ്ങനാട് സ്വദേശിനിയുടെ മാലയാണ് മോഷ്ടിച്ചത്. മോഷണം ശ്രദ്ധയിൽപെട്ട യാത്രക്കാർ യുവതിയെ തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവതി ഒളിപ്പിച്ച മാല പൊലീസ് കണ്ടെത്തി. 

Tags:    
News Summary - Necklace theft during bus journey; Tamil woman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.