Posted On
date_range Updated On
date_range മാല പൊട്ടിച്ച കേസിൽ രണ്ടാം പ്രതി പിടിയിൽ
ചെർപ്പുളശ്ശേരി: റോഡിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാല ഏഴാച്ചേരി കുന്നേൽ വീട്ടിൽ വിഷ്ണു (29) നെയാണ് തിരൂരിൽ വെച്ച് പൊലീസ് പിടികൂടിയത്. ഒക്ടോബർ 21ന് നെല്ലായിൽ വെച്ചാണ് മാലപൊട്ടിച്ചത്. കേസിലെ ഒന്നാം പ്രതിയായ വിഷ്ണു ശ്രീകുമാറിനെ നേരത്തേ ആലത്തൂർ പൊലീസ് പിടികൂടിയിരുന്നു.
ഇൻസ്പെക്ടർ ടി. ശശികുമാർ, എസ്. ഐ ബി. പ്രമോദ്, സി.പി.ഒമാരായ രാജീവ്, ഗോവിന്ദൻകുട്ടി, രാജ് കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിക്ക് കാപ്പ നിയമപ്രകാരം തടവുശിക്ഷ ലഭിച്ച ആളാണെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.