നിസാർ
കായംകുളം: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവരുന്ന ആഡംബര പ്രിയനായ മോഷ്ടാവ് പിടിയിൽ . കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് കളത്തിൽ വീട്ടിൽ നിസാറാണ് ( 39 ) പിടിയിലായത്. ഒറ്റക്ക് പോകുന്ന സ്ത്രീകളുടെ മാല കവരലാണ് ഇയാളുടെ രീതി.
27ന് പുലർച്ച പുതുപ്പള്ളി പ്രയാർ വടക്ക് ഷാപ്പ് മുക്ക് - കളീക്കശ്ശേരിൽ റോഡിൽ കൂടി നടക്കുകയായിരുന്ന സ്ത്രീയുടെ മാല കവർന്നതാണ് പിടിയിലാകാൻ കാരണം. ഓച്ചിറ ക്ഷേത്രത്തിലെ ജീവനക്കാരിയായ വനജയുടെ കഴുത്തിൽനിന്ന് മൂന്നു ഗ്രാമിെൻറ സ്വർണമാലയാണ് അപഹരിച്ചത്. വള്ളികുന്നം, ഓച്ചിറ, ശൂരനാട് തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ രാജേന്ദ്രൻ, സുനിൽ കുമാർ, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ഫിറോസ്, ഹാരിസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.