Posted On
date_range Updated On
date_range എട്ടു കിലോ കഞ്ചാവുമായി ബിഹാർ സ്വദേശികൾ പിടിയിൽ
കൊച്ചി: നോർത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന് എട്ടുകിലോ കഞ്ചാവുമായി ബിഹാർ സ്വദേശികളെ പിടികൂടി. ബിമൽ താക്കൂർ (32), ചന്ദൻ താക്കൂർ (27) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ബാഗിലായി നാല് കിലോ വീതമാണ് ഉണ്ടായിരുന്നത്.
ആന്ധ്രയിൽനിന്ന് കഞ്ചാവ് വാങ്ങി എറണാകുളത്തെ ആവശ്യക്കാർക്ക് ചില്ലറ വിൽപനക്ക് എത്തിച്ചതായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. എറണാകുളം നോർത്ത് പൊലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.