ജയന്ത് മൊഹന്ദി
Posted On
date_range Updated On
date_range മുത്തങ്ങയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ അരകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിലായി. എക്സൈസ് അധികൃതർ ബസിൽ നടത്തിയ പരിശോധനയിൽ ഒഡിഷ സ്വദേശിയായ ജയന്ത് മൊഹന്ദി (28) ആണ് കഞ്ചാവുമായി അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, പ്രിവന്റിവ് ഓഫിസർമാരായ കെ.വി. വിജയകുമാർ, എം.ബി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.ഇ. ചാൾസ് കുട്ടി, വി.സി. നിഷാദ്, ടി.ജി. പ്രസന്ന, അഖില എന്നിവരാണ് വാഹന പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.