രാജപ്പന്
പാറശ്ശാല: ധനുവച്ചപുരം സ്വദേശിയെ കുത്തികൊലപ്പെടുത്തിയശേഷം 30 വര്‍ഷം ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയില്‍. കേസ്സിലെ അഞ്ചാം പ്രതിയായ കന്യാകുമാരി ജില്ലയില്‍ വേല്‍കിളമ്പി മാവട്ടം ചാണിവിള വീട്ടില്‍ ദാസപ്പന് എന്നു വിളിക്കുന്ന രാജപ്പന് (50) ആണ് പിടിയിലായത്.
തമിഴ്നാട് തക്കലയ്ക്ക് സമീപം വേര്ക്കിളമ്പി എന്ന സ്ഥലത്ത് നിന്ന് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. 1996 ല്‍ ധനുവച്ചപുരം സ്വദേശിയായ പ്രസാദ് എന്നയാളെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദാസപ്പന്. പാറശ്ശാല എസ് എച്ച് ഒ സജി.എസ്സ്.എസ്സ്. എസ് ഐ ദിപു.എസ്സ്.എസ്സ്. സി പി ഒ ഷാജന്, സി പി ഒ സാജന് . സി പി ഒ അഭിലാഷ് എന്നിവര്‍ അടങ്ങിയ സ്പെഷൽ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത.്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.