കൊല്ലപ്പെട്ട പ്രവീൺ, പ്രതി 

മലപ്പുറം മഞ്ചേരിയില്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു

മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ കഴുത്തറത്ത് കൊന്നു. മഞ്ചേരി ചാരങ്കാവ് സ്വദേശി ചാത്തൻകോട്ടുപുറം മുണ്ടത്തോട് ചോലയിൽ തൊടി പ്രവീൺ (39) ആണ് മരിച്ചത്. ചാരങ്കാവ് അങ്ങാടിയിൽ വെച്ചാണ് യുവാവിനെ കാടുവെട്ടുന്ന മെഷീൻ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ചാരങ്കാവ് സ്വദേശി ചുള്ളികുളത്ത് മൊയ്തീൻ ആണ് കൊലപാതകം നടത്തിയത്. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. ഞായറാഴ്ച രാവിലെ ഒന്നിച്ച് ജോലിക്ക് പോവുന്നതിനിടെ 6.30 ഓടെയാണ് അക്രമം. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെതുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടി.  

Tags:    
News Summary - Murder in Manjeri, Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.