അറസ്റ്റിലായ ഇസ്രായേൽ പൗരൻമാർ

സ്വന്തം നാട്ടുകാരന്‍റെ കൊലപാതകം​; ദുബൈയിൽ എട്ട്​ ഇസ്രായേൽ പൗരന്മാർ അറസ്റ്റിൽ

ദുബൈ: സ്വന്തം നാട്ടുകാരനെ മർദിച്ച്​ കൊലപ്പെടുത്തിയ കേസിൽ എട്ട്​ ഇസ്രായേൽ പൗരൻമാരെ ദുബൈ പൊലീസ്​ അറസ്റ്റു ചെയ്തു.33കാരൻ ഗസ്സാൻ ശാംസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്​​. രണ്ട്​ ഇസ്രായേൽ കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ്​ കൊല​പാതകത്തിന്​ പിന്നിലെന്ന്​​ ദുബൈ പൊലീസ്​ അറിയിച്ചു.

ബിസിനസ്​ ബേയിലൂടെ നടന്നുപോകുകയായിരുന്ന ശാംസി​യെ പ്രതികൾ കഫേയിലേക്ക്​ കൂട്ടിക്കൊണ്ടു പോയ ശേഷം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച്​ ക്രൂരമായി മർദിച്ച്​ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ ക്രിമിനൽ അന്വേഷണ വിഭാഗം പ്രത്യേക ടീം രൂപവത്​കരിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്ന്​ ഏറ്റവും മികച്ച ക്രിമിനൽ ഡാറ്റ വിശകലന സെന്‍ററിന്‍റെ സഹായത്തോടെ മൂന്ന്​ പ്രധാന പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തി. തുടർന്ന്​ മൂന്നു മണിക്കൂറിനുള്ളിൽ ഇവരെ അറസ്റ്റു ചെയ്തു. ഇവരിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ്​ പ്രതികളിലേക്കെത്തിയ പൊലീസ്​ 24 മണിക്കൂറിനുള്ളിൽ മുഴുവൻ പ്രതികളുടെയും പിടികൂടി.

കൊല്ലപ്പെട്ടയാളുടെയും പ്രതികളുടെയും കുടുംബങ്ങൾ തമ്മിൽ നാട്ടിൽ തർക്കം നിലനിന്നിരുന്നു. ഇതിന്‍റെ ഫലമായി മേയ്​ ആറിന്​ 24കാരൻ കൊല്ലപ്പെട്ടു. ഇതിന്‍റെ പ്രതികാരമായാണ്​ യുവാവിനെ ദുബൈയിൽ വെച്ച്​ കൊലപ്പെടുത്തി​യതെന്നാണ്​ സംശയിക്കുന്നത്​. പ്രതികളെ പ്രോസിക്യൂഷന്​ കൈമാറിയതായി ദുബൈ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Murder; Eight Israeli citizens arrested in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.