തൊടുപുഴ: മുട്ടത്തെ ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചിരുന്ന വൃദ്ധന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി പൊലീസ്. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയായ യേശുദാസിനെ കൊലപ്പെടുത്തിയത് ഇദ്ദേഹത്തിെൻറ അയൽവാസിയായ ഉല്ലാസാണെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ജനുവരി 24-നാണ് യേശുദാസിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികയതില്ലെന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ തലയിൽ രക്തം കട്ടപിടിച്ചാണ് യേശുദാസ് മരിച്ചതെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ജനുവരി 19-ന് ഉല്ലാസ് യേശുദാസിന്റെ മുറിയിൽ എത്തിയതായി കണ്ടെത്തി. യേശുദാസ് തന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഉല്ലാസ് ഇയാളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. വാക്കുതർക്കം മൂർച്ഛിച്ച വേളയിൽ ഉല്ലാസ് യേശുദാസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.