അനു
ആൻറണി
ചെറായി: പിതാവിനെ മർദിച്ചത് ചോദ്യം ചെയ്ത യുവാവിനെയും തടയാൻ ശ്രമിച്ച സുഹൃത്തിനെയും വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
പള്ളിപ്പുറം കോൺവൻറിന് പടിഞ്ഞാറ് വടശ്ശേരി വീട്ടിൽ അനു ആൻറണി (മെബിൻ -39) തേവാലിൽ സജീഷ് (കുമ്പിടി -38) എന്നിവരാണ് മുനമ്പം പൊലീസിന്റെ പിടിയിലായത്. പള്ളിപ്പുറം കോൺവൻറിന് സമീപം വാക്തർക്കത്തെ തുടർന്ന് വീരപ്പൻചിറ വീട്ടിൽ പ്രദീപിന് മർദനമേറ്റിരുന്നു. ഇത് ചോദ്യം ചെയ്ത മകൻ പ്രജിത്തിനെയും തടയാൻ ശ്രമിച്ച സുഹൃത്ത് മഹേഷിനെയും ആക്രമിക്കുകയായിരുന്നു. മഹേഷിനെ വയറ്റിൽ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചു. അനു ആൻറണിയും സജീഷും വടക്കേക്കര സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ്. സംഭവശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇൻസ്പെക്ടർ എ.എൽ. യേശുദാസ്, സബ് ഇൻസ്പെക്ടർ ടി.കെ. രാജീവ്, എ.എസ്.ഐ എം.വി. രശ്മി എസ്.സി.പി.ഒ പി.എ. ജയദേവൻ സി.പി.ഒമാരായ കെ.എ. ബെൻസി, കെ.പി. അഭിലാഷ് തുടങ്ങിയവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.