വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ

യു​വാ​ക്ക​ൾ

യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേർ പിടിയില്‍

കു​ണ്ട​റ: വീ​ട്ടി​ല്‍ ക​യ​റി യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നു​പേ​രെ കു​ണ്ട​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പു​ഴ സു​ജി​ത്ത് മ​ന്ദി​ര​ത്തി​ല്‍ വി​ജി​ത്ത്, ക​ല്ലു​പാ​ല​ക്ക​ട പു​ത്ത​ന്‍പു​ര​യി​ല്‍ തോ​മ​സ്, ക​ല്ലു​പാ​ല​ക്ക​ട ക​ള​ക്കാ​ട്ട് താ​ഴ​ത്തി​ല്‍ അ​രു​ണ്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​രു​മ്പു​ഴ പ​ള്ളി​ത്താ​ഴം ഷാ​ജി ഭ​വ​നി​ല്‍ ഷാ​ജി, സു​ഹൃ​ത്തു​ക്ക​ളാ​യ പ്രി​ന്‍സ്, മ​ക്കു എ​ന്നി​വ​ര്‍ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ഷാ​ജി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി വെ​ട്ടു​ക​ത്തി​കൊ​ണ്ടാ​ണ് ആ​ക്ര​മി​ച്ച​ത്. വി​ജി​ത്തി​ന് ഷാ​ജി​യോ​ടു​ള്ള മു​ന്‍വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

ഷാ​ജി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ന്ന​തി​ന് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​ല്‍ ഷാ​ജി​യു​ടെ മാ​താ​വ്​ രാ​ധാ​മ​ണി​ക്ക് കൈ​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ക്ര​മി​സം​ഘ​ത്തി​ല്‍ അ​ഞ്ചു​പേ​രു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളാ​യ സി​യാ​ദ്, സു​മേ​ഷ് എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്.

ഇ​വ​ര്‍ കു​ണ്ട​റ, എ​ഴു​കോ​ണ്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

Tags:    
News Summary - murder Attempt; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.