പാലാ: സാമ്പത്തിക തർക്കത്തെ തുടർന്നുള്ള കൊലപാതകശ്രമക്കേസിൽ ഒരാള്‍ പിടിയില്‍. തീക്കോയി വെള്ളികുളം കടപ്പാക്കൽ വീട്ടിൽ ബിജോയ് മാത്യു (44) എന്നയാളെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
പൂവത്തോട് സ്വദേശിയായ ജോബിയിൽനിന്ന് പാട്ടത്തിന് എടുത്ത സ്ഥലത്തിന്റെ പണമിടപാട് ആവശ്യത്തിനായി ഇയാളുടെ വീട്ടിലെത്തിയ ബിജോയ് അവിടെവെച്ച് ജോബിയുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ജോബിയെയും വീട്ടുകാരെയും കുത്തി പരിക്കേൽപിക്കുകയുമായിരുന്നു.
തടയാൻ എത്തിയ അയൽവാസികളായ സ്ത്രീകളെയും ഇയാൾ കത്തികൊണ്ട് ആക്രമിച്ചു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.പരാതിയെ തുടർന്ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ ബിനു വി.എൽ, സി.പി.ഒമാരായ ജസ്റ്റിൻ ജോസഫ്, റോയി വി.എം, രഞ്ജിത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.