Posted On
date_range Updated On
date_range കൊലപാതകശ്രമം; പ്രതി പിടിയിൽ
വെള്ളൂർ: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. അറുനൂറ്റിമംഗലം അമ്മുക്കുഴിയിൽ വീട്ടിൽ നിധീഷ് ബേബിയാണ് (23) പിടിയിലായത്. അയൽവാസിയായ സോനു വർഗീസിനെ വടിവാൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
നിധീഷും സോനു വർഗീസും തമ്മിൽ കുടുംബപരമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്തര്‍ക്കത്തിനൊടുവിലാണ് ആക്രമിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.
വെള്ളൂർ, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് നിധീഷ്. എസ്.ഐമാരായ ശരണ്യ എസ്. ദേവൻ, വിജയപ്രസാദ്, എ.എസ്.ഐ സജീഷ്, സി.പി.ഒ അജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.