ഓൺലൈനിൽ മധുരപലഹാരങ്ങൾ ഓർഡർ ചെയ്ത യുവതിക്ക് നഷ്ടമായത് 2.4 ലക്ഷം രൂപ

മുംബൈ: ദീപാവലിക്ക് മധുരപലഹാരങ്ങൾ ഓർഡർ ചെയ്യുന്നതിനിടെ യുവതിക്ക് നഷ്ടമായത് 2.4 ലക്ഷം രൂപ. മുംബൈ സ്വദേശിയായ 49കാരിക്കാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. പൊലീസിൽ പരാതി പെട്ടതോടെ നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കുകയും ചെയ്തു.

സബർബൻ അന്ധേരി നിവാസിയായ പൂജ ഷാ ആണ് ഞായറാഴ്ച ഒരു ഫുഡ് ഡെലിവറി ആപ്പിൽ മധുരപലഹാരങ്ങൾ ഓർഡർ ചെയ്യാൻ ശ്രമിച്ചത്. ഓൺലൈനായി 1000 രൂപ അടക്കാൻ ശ്രമിച്ചെങ്കിലും ഇടപാട് പരാജയപ്പെട്ടു. തുടർന്ന് ഓൺലൈനിൽ മധുരപലഹാരക്കടയുടെ നമ്പർ കണ്ടെത്തി. കടയുമായി ബന്ധപ്പെട്ട് യുവതിയോട് സംസാരിച്ചയാൾ അവരുടെ ക്രെഡിറ്റ് കാർഡ് നമ്പറും ഫോണിൽ ലഭിച്ച ഒ.ടി.പി നമ്പറും പങ്കിടാൻ ആവശ്യപ്പെട്ടു. കാർഡ് വിവരങ്ങളും ഒ.ടി.പിയും പങ്കിട്ട് ഏതാനും മിനിറ്റുകൾക്കുള്ളിൽ യുവതിയുടെ അക്കൗണ്ടിൽ നിന്ന് 2,40,310 രൂപ നഷ്ടപ്പെടുകയായിരുന്നു.

ഓഷിവാര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെ നഷ്ടപ്പെട്ട തുക മറ്റ് അക്കൗണ്ടുകളിലേക്ക് അയക്കുന്നത് തടയാൻ പൊലീസിന് സാധിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്‍റെ പെട്ടന്നുള്ള ഇടപെടൽ കൊണ്ട് പണം തിരികെ ലഭിച്ചെന്നും ഉദ്യോഗസ്ഥർക്ക് നന്ദിയെന്നും പിന്നീട് യുവതി പറഞ്ഞു. 

Tags:    
News Summary - Mumbai Woman Tries To Order Sweets Online, Loses ₹ 2.4 Lakh In Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.