മുംബൈ: ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് യുവാവ്. മുംബൈ ചെമ്പൂരില്‍ താമസിക്കുന്ന ദിനേശ് അവ്ഹാദ്(46) ആണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ചികിത്സയിലാണ്. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദിനേശ് ശാരീരികബന്ധത്തിന് ക്ഷണിച്ചത്. ജോലിക്ക് പോകാന്‍ വൈകുമെന്നതിനാല്‍ ഭാര്യ വിസമ്മതിച്ചു. ഇതോടെ ഭാര്യയുമായി വഴക്കിടുകയായിരുന്നു.
തര്‍ക്കം രൂക്ഷമായതോടെ ഭാര്യ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ സ്വയം ദേഹത്തൊഴിച്ചു. തുടർന്ന് ദിനേശ് സ്റ്റൗവില്‍നിന്ന് കടലാസ് കത്തിച്ച് ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞതാണ് പൊള്ളലേൽക്കാൻ കാരണമെന്ന് പൊലീസ് അറിയിച്ചു.
ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.