ബൈക്ക് മോഷണം, പ്രതികൾ പൊലീസ് കസ്റ്റഡിയിലെന്ന്​ സൂചന

കൂ​ട്ടി​ക്ക​ൽ: ബൈ​ക്ക് മോ​ഷ്​​ടി​ച്ച പ്ര​തി​ക​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​താ​യി സൂ​ച​ന. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ട് ആ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ള്ള​താ​യാ​ണ് സൂ​ച​ന. കൊ​ക്ക​യാ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ൽ നി​ന്ന് ആ​ദ്യം മോ​ഷ​ണം പോ​യ ബൈ​ക്ക് വ​ർ​ക്ക് ഷോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മോ​ഷ്ടാ​ക്ക​ൾ ബൈ​ക്കു​മാ​യി എ​ത്തി​യ​പ്പോ​ൾ പെ​ട്രോ​ൾ തീ​രു​ക​യും ഇ​വി​ടെ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം. വ​ർ​ക്ക് ഷോ​പ്പി​ന് മു​ന്നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ത്ത് വെ​ച്ചി​രു​ന്ന മ​റ്റൊ​രു ബൈ​ക്ക് വീ​ണ്ടും അ​പ​ഹ​രി​ച്ചു. ഈ ​ബൈ​ക്കാ​ണ് മ​ന​ങ്ങാ​ട്ട് അ​യൂ​ബി​ന്റെ ബൈ​ക്ക് മോ​ഷ​ണം പോ​യി​ട​ത്തു​നി​ന്നും കി​ട്ടി​യ​ത്. ഇ​തി​ന്റെ​യും പെ​ട്രോ​ൾ തീ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​വ​സാ​നം ല​ഭി​ച്ച ബൈ​ക്കു​മാ​യി മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തോ​ളം പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പൊ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

Tags:    
News Summary - motor bike looting, convicts suspects to be under custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.