ലഖ്നോ: ഉത്തർപ്രദേശിലെ കൃഷ്ണ നഗറിൽ കുഞ്ഞിനെ എറിഞ്ഞ് കൊന്ന് അമ്മ. ഒൻപത് മാസം മാത്രം പ്രായമായ കുഞ്ഞിനെയാണ് അമ്മ ഇരുനില വീടിന്റെ മുകളിൽ നിന്ന് എറിഞ്ഞ് കൊന്നത്.കുഞ്ഞിന്റെ അമ്മയും സഹോദരിയും തമ്മിലുണ്ടായ വഴക്കിന് പിന്നാലെയാണ് കുഞ്ഞിനെ എറിഞ്ഞത്.
കൃഷ്ണ നഗർ പ്രദേശത്ത് താമസിക്കുന്ന അഞ്ജു ദേവിയാണ് കുഞ്ഞിനെ എറിഞ്ഞത്. ഉടൻതന്നെ കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ബല്ലിയ പൊലീസ് സൂപ്രണ്ട് ഓംവീർ സിങ് പറഞ്ഞു. പൊലീസ് അഞ്ജു ദേവിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം കുട്ടിയുടെ മുത്തശ്ശി ശോഭ ദേവിയുടെ പരാതിയിൽ ബി.എൻ.എസ് സെക്ഷൻ 105 പ്രകാരം അഞ്ജു ദേവിക്കെതിരെ കേസെടുത്തിട്ടുണ്ട്. അഞ്ജു ദേവിയുടേത് പ്രണയ വിവാഹമായിരുന്നുവെന്നും കഴിഞ്ഞ രണ്ട് വർഷമായി അമ്മയോടൊപ്പം അവരുടെ വീട്ടിലാണ് അഞ്ചു താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. അഞ്ജുവിന്റെ മൂത്ത സഹോദരി മനീഷയും കഴിഞ്ഞ രണ്ട് മാസമായി ഇവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. കുഞ്ഞിന്റെ അമ്മയും സഹോദരിയും തമ്മിൽ വഴക്കുണ്ടായി തുടർന്നാണ് കുഞ്ഞിനെ എറിഞ്ഞത് എന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.