കാമുകനുമായി ചേർന്ന് പത്ത് വയസുകാരനെ കൊന്ന് സ്യൂട്കേസിലാക്കി; അമ്മയും സുഹൃത്തും അറസ്റ്റിൽ

ഗുവാഹത്തി: ഗുവാഹത്തിയിൽ അമ്മയും കാമുകനും ചേർന്ന് മകനെ കൊന്ന് സ്യൂട്കേസിലാക്കി. നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ബാസിഷ്ഠ ക്ഷേത്രത്തിന് സമീപത്തുള്ള റോഡിലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ട്യൂഷൻ ക‍ഴിഞ്ഞ് കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് അമ്മ പൊലീസ് പരാതി നൽകി. ഇവരുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കി.

ഭർത്താവുമായുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. അമ്മയും കാമുകനും ചേർന്ന് ഗൂഢാലോചന നടത്തിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റസമ്മതം നടത്തി. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Mother kills 10-year-old with help of lover, hides chopped up body in suitcase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.