സി​റി​ൽ മാ​ത്യു, ആ​സി​ഫ്

കുഴൽപണ കവർച്ച: സംഘത്തലവനടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ

മലപ്പുറം: കഴിഞ്ഞ നവംബർ 26ന് മലപ്പുറം കോഡൂരിൽനിന്ന് 80 ലക്ഷം രൂപയുടെ കുഴൽപണം കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. സംഘത്തലവൻ നിലമ്പൂർ സ്വദേശി കുരിശുമുട്ടിൽ സിറിൽ മാത്യു (33), തൃശൂർ പൂവത്തൂർ സ്വദേശി ആസിഫ് (24) എന്നിവരെയാണ് മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവദിവസം നാല് വാഹനങ്ങളിലായി പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയ പ്രതികൾ പണം കടത്തിയ വാഹനം തടഞ്ഞ് കവർച്ച നടത്തുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട എറണാകുളം സ്വദേശികളായ സതീഷ്, ശ്രീജിത്ത്, മലപ്പുറം സ്വദേശികളായ മുസ്തഫ, നൗഷാദ്, ബിജേഷ്, ആലപ്പുഴ സ്വദേശികളായ അജി ജോൺസൻ, രഞ്ജിത്ത്, വയനാട് സ്വദേശി സുജിത്ത് അടക്കം പത്ത് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ഇവർ കവർച്ചക്ക് എത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ കവർച്ചക്ക് രണ്ടുദിവസം മുമ്പ് റിഹേഴ്സൽ നടത്തിയതായി വ്യക്തമായിട്ടുണ്ട്. സംഘത്തലവൻ സിറിൽ മാത്യു നിലമ്പൂർ പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണ്. എറണാകുളം നെടുമ്പാശ്ശേരിയിൽ കവർച്ച കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി ഒരാഴ്ചക്കുള്ളിലാണ് ജയിലിൽവെച്ച് പരിചയപ്പെട്ട കൂട്ടുപ്രതികളെ സംഘടിപ്പിച്ച് ഇവിടെ കവർച്ചക്ക് എത്തിയത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പ്രത്യേക അന്വേഷണ സംഘത്തിൽ പി. സഞ്ജീവ്, ഹമീദലി, ജസീർ, രജീഷ് എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Money laundering: including gang leader Two more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.