കോട്ടയം: മൊബൈൽ മോഷ്ടാവ് തിരുവനന്തപുരം കവടിയാർ സ്വദേശി ചില്ലക്കാട്ട് വീട്ടിൽ സോമനെ (61) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കഴിഞ്ഞദിവസം രാത്രി കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സംശയാസ്പദമായ രീതിയിൽ കണ്ട ഇയാളെ പൊലീസ് ചോദ്യംചെയ്തു.
ഇയാളുടെ പക്കൽനിന്ന് സ്മാർട്ട്ഫോൺ കണ്ടെത്തി.എന്നാൽ ഫോണിന്‍റെ പാറ്റേൺ ലോക്ക് അറിയില്ലായിരുന്നു. വിശദ പരിശോധനയിൽ തിരുവല്ലയിലുള്ളയാളുടെതാണ് ഫോണ്‍ എന്ന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി തിരുവല്ലയില്‍നിന്ന് മോഷ്ടിച്ച ഫോണ്‍ ആണെന്ന് സമ്മതിക്കുകയായിരുന്നു.
ഈ മൊബൈല്‍ ഫോണ്‍ മോഷണം പോയതിന് തിരുവല്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾക്കെതിരെ ചങ്ങനാശ്ശേരി, തിരുവല്ല എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്.വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ സുരേഷ്, എ.എസ്.ഐ ബിജു സി.എസ്, സി.പി.ഒ ഷൈന്‍ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.