അഗർതല: ത്രിപുരയിൽ യുവതിയെ ഭർത്താവും സംഘവും ആക്രമിച്ചു. യുവതിക്ക് വിവഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആക്രമണത്തിന് പിന്നാലെ 'കാമുക'നെ വിവാഹം ചെയ്യാൻ നിർബന്ധിച്ചതായും യുവതി പൊലീസിൽ മൊഴി നൽകി. ത്രിപുരയിലെ ഖോവൈ ജില്ലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ 10 ഗ്രാമവാസികൾക്കെതിരെ പൊലീസ് കേസെടുത്തു.
ഗ്രാമത്തിലെ പതിനഞ്ചോളം പേർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും ഇതിനിടെ ഭർത്താവ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഭർത്താവടങ്ങുന്ന സംഘം യുവതിയെ സമീപത്തെ നെൽപ്പാടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കാമുകനെന്ന് ആരോപിക്കപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യാൻ സംഘം നിർബന്ധിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു.
യുവതിയെ മർദ്ദിക്കുന്നതിന്‍റേയും വിവാഹത്തിന് നിർബന്ധിക്കുന്നതിന്‍റേയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കാമുകനെന്ന് ആരോപിക്കപ്പെട്ട യുവാവിനെ മാലയിടാൻ നിർബന്ധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഭർത്താവ് സുഹൃത്തുക്കളുമായി ചേർന്ന് ഭാര്യയെ ആക്രമിച്ചതായി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.