കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 20കാരനും തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച കേസിൽ അഞ്ചുപേരും അടക്കം ആറുപേർ അറസ്റ്റിൽ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും കസ്റ്റഡിയിലായി. നെടുങ്കണ്ടം കോമ്പയാർ പട്ടത്തിമുക്ക് ആലാട്ട് അശ്വിൻ സന്തോഷ് (20), തോപ്രാംകുടി പെരുംതൊട്ടി അത്യാലിൽ അലൻ മാത്യു (23), പള്ളുരുത്തി ഡോൺബോസ്കോ കോളനി മാളിയേക്കൽ ജസ്റ്റിൻ (54), മകൻ സ്പിൻ വിനു (19), ചുരുളി ആൽപാറ കറുകയിൽ ആരോമൽ ഷാജി (19), ഇടുക്കി പാറേമാവ് ചെന്നാമാവുങ്കൽ ബിനീഷ് ഗോപി (19) എന്നിവരാണ് അറസ്റ്റിലായത്.
ഏഴുദിവസം മുമ്പ് വീടുവിട്ട ഇടുക്കി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും (16) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും (16) പൊലീസ് കസ്റ്റഡിയിൽ എടുത്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ പൊലീസ് പറയുന്നത്: കഴിഞ്ഞ ജൂൺ 26ന് തങ്കമണി സ്വദേശിനിയായ 16കാരിയെ സ്കൂളിൽ പോയ വഴി കാണാതായി. തുടർന്ന്, 28ന് മാതാവ് തങ്കമണി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊച്ചി പള്ളുരുത്തി ഡോൺബോസ്കോ കോളനിയിൽ മാളിയേക്കൽ ജസ്റ്റിന്റെ വീട്ടിലെ കുടുസ്സുമുറിയിൽനിന്ന് പെൺകുട്ടിയെയും പ്രതികളെയും പിടികൂടി. പെൺകുട്ടിയെ കട്ടപ്പനയിൽനിന്ന് സ്കൂട്ടറിൽ കയറ്റി പള്ളുരുത്തിയിൽ എത്തിച്ചുനൽകിയത് അലൻ മാത്യുവാണ്. പെൺകുട്ടിയെ പീഡിപ്പിച്ചത് അശ്വിൻ സന്തോഷും. മറ്റുള്ളവർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച കുറ്റത്തിനാണ് പിടിയിലായത്. ഇവരെ കട്ടപ്പന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളുടെ ലഹരിമാഫിയകളുമായുള്ള ബന്ധം അന്വേഷിച്ച് കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാവുമെന്ന് കട്ടപ്പന ഡിവൈ. എസ്.പി വി.എ. നിഷാദ്മോൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.