ഒമ്പതു വയസ്സുകാരിയെ മൂന്നുവര്‍ഷത്തോളം പീഡിപ്പിച്ചു; 64കാരന് 78 വര്‍ഷം കഠിനതടവ്

പാറശ്ശാല: ഒമ്പതു വയസ്സുകാരിയെ മൂന്നുവര്‍ഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 64കാരന് 78 വര്‍ഷം കഠിനതടവിനും പിഴയും. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയും നഗ്‌ന ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്ത പ്രതി സുധാകരനെ നെയ്യാറ്റിന്‍കര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. ഒരു ലക്ഷത്തി എണ്‍പത്തി ഏഴായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2023ല്‍ ബാലരാമപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ്. അയൽക്കാരനായ പ്രതി വര്‍ഷങ്ങളോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ വെച്ചാണ് ക്രത്യം നിര്‍വഹിച്ചത്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മതാപിതാക്കൾ കുട്ടിയെ കൗണ്‍സിലിങ്ങിന് കൊണ്ടുപോകുകയും പൊലീസില്‍ പരാതി നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് കുട്ടി വിവരം പറയുന്നത്.

ബാലരാമപുരം പൊലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്മാരായ പി. അജിത്ത് കുമാര്‍, അജി, ചന്ദ്രന്‍ നായര്‍, ശ്രീകാന്ത് മിശ്ര എന്നിവരാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പോക്‌സോ നിയമപ്രകാരവും ഐ. പി. സിയുടെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളറട കെ. എസ്. സന്തോഷ് കുമാര്‍ ഹാജരായി.

Tags:    
News Summary - nine-year-old girl was molested for three years; 64-year-old gets 78 years of rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.