പ്രതീകാത്മകത ചിത്രം

കണ്ണിലേക്ക് മുളക്പൊടി എറിഞ്ഞു, വടികൊണ്ട് തലക്കടിച്ചു; 5 വയസ്സുകാരനെ അതിക്രൂരമായി കൊന്നത് അമ്മയുടെ കാമുകൻ

തെലുങ്കാന: തെലങ്കാനയിൽ അഞ്ചു വയസ്സുകാരനെ അമ്മയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തി. കാമറെഡ്ഡിയിലെ ശ്രീറാം നഗർ കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം. മാനസ്സിക വെല്ലുവിളി നേരിട്ടിരുന്ന കുട്ടിയോടാണ് കൊടും ക്രൂരത. പ്രദേശവാസികളുടെ പരാതിയെതുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയായ നരസിംലുവും ആൺകുട്ടിയുടെ അമ്മയും കഴിഞ്ഞ ആറ് മാസമായി ലിവ്-ഇൻ ബന്ധത്തിൽ കഴിയുകയായിരുന്നു. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന സ്ത്രീക്ക് എട്ട് വയസ്സുള്ള മകളും അഞ്ച് വയസ്സുള്ള മകനും ഉൾപ്പെടെ രണ്ട് കുട്ടികളുണ്ട്. എന്നാൽ തന്റെ മകൻ അവരുടെ പ്രണയ ബന്ധത്തിൽ ഒരു പ്രധാന തടസ്സമാകുമെന്ന് സ്ത്രീ ഭയപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയോട് മനുഷ്യത്വരഹിതമായ ക്രൂരതയാണ് ഇരുവരും ചേർന്ന് ചെയ്തത്. ബുദ്ധി സ്ഥിരതയില്ലാത്ത കുട്ടി പ്രതികൾക്ക് ആശങ്കയുണ്ടാക്കിയിരുന്നു. ക്രമേണ കുട്ടിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന അവരുടെ മനസ്സിൽ രൂപപ്പെടാൻ തുടങ്ങി. അവരുടെ ബന്ധം സുഗമമാക്കുന്നതിനായി അവർ കുട്ടിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു.

സംഭവദിവസം നരസിംലു മദ്യപിച്ചാണ് സ്ഥലത്തെത്തിയത്. കുട്ടി വീട്ടിൽ തനിച്ചായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, പ്രതി ആദ്യം കുട്ടിയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞു. പെട്ടെന്നുള്ള ഈ ആക്രമണത്തിൽ കുട്ടി പരിഭ്രാന്തനായി നിലവിളിച്ചു. പക്ഷേ അവനെ രക്ഷിക്കാൻ ആരും അവിടെ ഉണ്ടായിരുന്നില്ല. കുട്ടി നിസ്സഹായനായി കിടന്ന് വേദന കൊണ്ട് പുളയുമ്പോൾ പ്രതി വടികൊണ്ട് അവന്റെ തലയിൽ ആവർത്തിച്ച് അടിച്ചു. നിമിഷങ്ങൾക്കകം കുട്ടി മരിച്ചു. സംഭവമറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തി. ടൗൺ സർക്കിൾ ഇൻസ്പെക്ടർ നർഹരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. പൊലീസ് കുട്ടിയുടെ അമ്മയെയും നരസിംലുവിനെയും അറസ്റ്റ് ചെയ്യ്തു.

Tags:    
News Summary - Mentally Challenged Son Killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.