ഛണ്ഡീഗഢ്: പഞ്ചാബിൽ മെഡിക്കൽ വിദ്യാർഥി കുത്തേറ്റ് മരിച്ചു. മാന്‍സ ജില്ലയിലെ ബരേത സ്വദേശി കമൽ മിത്തൽ ആണ് കൊല്ലപ്പെട്ടത്. പട്യാല ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ രണ്ടാ വർഷ വിദ്യാർഥിയാണ് കമൽ. പട്യാലയിലെ ന്യൂ ലാൽ ബാഗ് മേഖലയിലാണ് വിദ്യഥി താമസിച്ചിരുന്നത്. കൊലപാതകിയെ ഇതുവരെ കണ്ടെത്തനായിട്ടില്ല.
ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് വൈകുന്നേരത്തോടെ സുഹൃത്തുക്കൾ കമലിന്‍റെ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകം പുറത്തുവന്നത്. മുറിയിൽ പ്രവേശിച്ച ഇവർ മിത്തലിനെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇയാളുടെ കഴുത്തിന് മൂന്നോ നാലോ തവണ കുത്തേറ്റതായും സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചതായും വ്യക്തമായിട്ടുണ്ട് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. അതേ സമയം വസ്ത്രത്തിൽ രക്തക്കറകളോടെ പ്രദേശത്തുനിന്ന് ഒരാൾ ഓടിപ്പോകുന്നത് സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് സംഘവും, ഫോറൻസിക് വിദഗ്ധരും, ഡി.എസ്.പി ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ` നാലോളം വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത്. ചോദ്യം ചെയ്യലിനായി ഇവരെല്ലാവരെയും പൊലീസ് നിരീക്ഷിച്ചുവരികയാണ്. വിവരമറിയിച്ചതിനെ തുടർന്ന് വിദ്യാർഥിയുടെ കുടുംബം തിങ്കളാഴ്ച വൈകുന്നേരത്തോടെ പട്യാലയിൽ എത്തിയിട്ടുണ്ട്' മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.