Posted On
date_range Updated On
date_range എം.ഡി.എം.എ വിൽപന; യുവാവ് അറസ്റ്റിൽ
അമ്പലപ്പുഴ: ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ മയക്കുമരുന്ന് നാട്ടിലെത്തിച്ച് വിൽപന നടത്തുന്ന യുവാവിനെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെള്ളക്കിണർ വാർഡ് നടുവിൽപറമ്പിൽ അബ്ദുൽ മനാഫാണ് (26) പിടിയിലായത്.
കഴിഞ്ഞമാസം അറസ്റ്റിലായ റിൻഷാദ്, ഇജാസ് എന്നിവർക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് അബ്ദുൽ മനാഫാണെന്ന് പൊലീസ് പറഞ്ഞു. ബി.ടെക് ബിരുദധാരിയായ പ്രതി ബസിൽ ബംഗളൂരുവിൽ പോയി താമസിച്ചശേഷം മയക്കുമരുന്ന് വാങ്ങി മടങ്ങുകയായിരുന്നു പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.