നൗഫൽ, റോഷൻ ആന്‍റണി
Posted On
date_range Updated On
date_range എം.ഡി.എം.എയും ഇന്ത്യൻ നിർമിത വിദേശമദ്യവും പിടികൂടി
ആലുവ: തുണിക്കടയിൽ നിന്ന് എം.ഡി.എം.എ പിടികൂടിയതിന് പിന്നാലെ ഉടമയുടെ വീട്ടിൽനിന്ന് ഇന്ത്യൻ നിർമിത വിദേശമദ്യവും പിടികൂടി. 11 ലിറ്റർ മദ്യമാണ് പിടികൂടിയത്.
അശോകപുരത്ത് വേൾഡ് ഫോർ യൂത്ത് എന്ന തുണിക്കട നടത്തുന്ന അശോകപുരം കാഞ്ഞിരത്തിങ്കൽ നൗഫൽ (38), കടയിലെ ജോലിക്കാരൻ എടത്തല പുളിക്കൽ റോഷൻ ആന്‍റണി (27) എന്നിവരെ 50 ഗ്രാം എം.ഡി.എം.എയുമായി പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കടയിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്. നൗഫലിന്‍റെ വീട്ടിൽ നിന്നാണ് വിൽപനക്കായി സൂക്ഷിച്ച 11 ലിറ്റർ മദ്യം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.