കോട്ടക്കലിൽ അടഞ്ഞ് കിടന്ന കടമുറിക്കുള്ളിൽ നിന്ന്​ അരക്കോടിയുടെ കഞ്ചാവ് പിടികൂടി

കോട്ടക്കൽ: സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്‍റ്​ സ്ക്വാഡ് മലപ്പുറം കോട്ടക്കല്‍ പുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ അടഞ്ഞ് കിടന്ന കടമുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 120 കിലോയോളം കഞ്ചാവ് പിടികൂടി.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ്​ സ്ക്വാഡ് തലവൻ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറർ ടി അനികുമാറിന്‍റെ നേതൃത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ മുകേഷ് കുമാർ, എസ്​. മധുസൂധനൻ നായർ, പ്രിവൻറ്റീവ് ഓഫീസർ മുസ്തഫ ചോലയിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. മുഹമ്മദ് അലി, പി.സുബിൻ, എസ്. ഷംനാദ്, ആർ രാജേഷ്, അഖിൽ, ബസന്ത് കുമാർ,എക്‌സൈസ് ഡ്രൈവറായ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

കെട്ടിട ഉടമസ്​ഥനായ റാഫി, കഞ്ചാവ്​​ ഇടപാടിൽ പങ്കുള്ളതായി കരുതുന്ന ബാവ എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.  കണ്ടെടുത്ത കഞ്ചാവിന് അര കോടിയിലധികം രൂപ വില വരുമെന്ന്​ എക്​സൈസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു. കണ്ടെടുത്ത കഞ്ചാവ് തുടർ നടപടികൾ ക്കായി പരപ്പനങ്ങാടി എക്സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയ്ക്ക്​ കൈമാറി.

Tags:    
News Summary - marijuana ceased at kottakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.