ധുംക: ഝാർഖണ്ഡിൽ വിവാഹവാഗ്ദാനം നിഷേധിച്ചതിന്റെ പേരിൽ 19കാരിയെ തീക്കൊളുത്തികൊന്ന പ്രതി ചിരിച്ചുല്ലസിച്ച് പൊലീസ് കസ്റ്റഡിയിൽ നിൽക്കുന്ന വിഡിയോ പുറത്ത്. പൊലീസ് വിലങ്ങ് വെച്ചുകൊണ്ടുപോകുമ്പോൾ ഒരു കൂസലുമില്ലാതെ ചിരിച്ചുനിൽക്കുന്ന പ്രതി ഷാരൂഖിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. പൊലീസ് വാഹനത്തിൽ കയറ്റിയപ്പോഴും ഇയാളുടെ മുഖത്ത് ഭാവഭേദമുണ്ടായില്ല. വലിയ കുറ്റകൃത്യം ചെയ്തതിന്റെ ഭാവഭേദമില്ലാത്ത പ്രതിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
മേഖലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് 144 പ്രഖ്യാപിച്ചിരിക്കയാണ്. പെൺകുട്ടിക്ക് നീതിയാവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് നടക്കുന്നത്.
ധുംക നഗരത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം നടന്നത്. പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ പ്രതി മുറിയുടെ ജനാല വഴി ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. 12ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു പെൺകുട്ടി. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം ധുംക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിനനീട് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ഞായറാഴ്ചയാണ് പെൺകുട്ടി മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.