പ്രതീകാത്മക ചിത്രം

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: ഭ​ർ​ത്താ​വി​ന് ക​ഠി​ന ത​ട​വും പി​ഴ​യും

ത​ല​ശ്ശേ​രി: യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​ന് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും 15,000 രൂ​പ പി​ഴ​യും. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ട് മാ​സം അ​ധി​ക ത​ട​വ്. ആ​ല​ക്കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കൂ​ളാ​ച്ചി​യി​ൽ ക​തി​രം​പു​ഴ​ക്ക​ര​യി​ൽ പി.​സി.​ബി​നീ​ഷി (33) നെ​യാ​ണ് ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് ശി​ക്ഷി​ച്ച​ത്.

പ്ര​തി​യു​ടെ ഭാ​ര്യ കാ​വും​പ​ടി​യി​ൽ താ​മ​സ​ക്കാ​രി​യാ​യ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​നി അ​ഭി​രാ​മി (30) യെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. 2020 ആ​ഗ​സ്റ്റ് 21ന് ​രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ആ​ല​ക്കോ​ട് പ​ള്ളി​ക്ക​ടു​ത്ത് വെ​ച്ചാ​ണ് സം​ഭ​വം. അ​ഭി​രാ​മി പ്ര​തി​യെ ഒ​ഴി​വാ​ക്കി മ​റ്റൊ​രാ​ളു​ടെ കൂ​ടെ ക​ഴി​യു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യി ആ​രോ​പി​ക്കു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ൽ ജി​ല്ല ഗ​വ.​പ്ലീ​ഡ​ർ അ​ഡ്വ. ഇ. ​ജ​യ​റാം​ദാ​സ് ഹാ​ജ​രാ​യി.

Tags:    
News Summary - Man who attempted to murder young woman faces stiff jail and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.