ബി​നു

സ​ക്ക​റി​യ

വിവാഹ തട്ടിപ്പ് കേസിൽ 10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽപോയയാൾ പിടിയിൽ

മാ​വൂ​ർ: 10 വ​ർ​ഷം മു​മ്പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ വി​വാ​ഹ ത​ട്ടി​പ്പു​കാ​ര​ൻ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് താ​മ​സി​ക്കു​ന്ന ബി​നു സ​ക്ക​റി​യ​യെ​യാ​ണ് (47) മാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ നി​ല​വി​ലി​രി​ക്കെ മ​റ്റൊ​രു സ്ത്രീ​യെ മ​റ്റൊ​രു പേ​രി​ൽ വി​വാ​ഹം ക​ഴി​ക്കു​ക​യും ആ​ദ്യ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​തി​ന് 2013ൽ ​മാ​വൂ​ർ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മാ​വൂ​ർ അ​ടു​വാ​ട് താ​മ​സി​ച്ചി​രു​ന്ന ആ​ദ്യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ മാ​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്താ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​തെ പ​ല ജി​ല്ല​ക​ളി​ലാ​യി മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം ജി​ല്ല​യി​ലു​ണ്ടെ​ന്ന​റി​ഞ്ഞ് അ​വി​ടെ​യെ​ത്തി​യാ​ണ് മാ​വൂ​ർ പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മാ​വൂ​ർ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​മോ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ലി​ജു ലാ​ൽ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ന്ദ​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത് കോ​ഴി​ക്കോ​ട് സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ല​ട​ച്ചു.

Tags:    
News Summary - man who absconded on bail 10 years ago in a marriage fraud case has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.